Breaking News

തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും.

 


തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം നടത്തുക.

ഒരു എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സന്നിധാനത്ത് വിന്യസിച്ചു. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്‌ത 250 പേര്‍ക്കാണ് നാളെ സന്നിധാനത്ത് പ്രവേശനം. ശബരിമലയില്‍ എത്തുന്നതിനു 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ക്ക് വേണം. ശബരിമല തീര്‍ത്ഥാടനത്തിനു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

No comments