യുഡിഎഫ് ജില്ലാ കമ്മിറ്റി പുന:സംഘടനയില്‍ പി ജെ ജോസഫ് വിഭാഗത്തിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രം.
യുഡിഎഫ് ജില്ലാ കമ്മിറ്റി പുന:സംഘടനയില്‍ പി ജെ ജോസഫ് വിഭാഗത്തിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രം. ജോസഫ് പക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു.
ജോസ് പക്ഷം മുന്നണി മാറ്റത്തിന് പിന്നാലെ വിലപേശല്‍ തന്ത്രവുമായി നീങ്ങുന്ന ജോസഫിനെ കാര്യമായി പരിഗണിക്കാതെയാണ് ജില്ലാ യുഡിഎഫ് കമ്മിറ്റി പുനസംഘടന. ജോസും ജോസഫും ഒരുമിച്ച് നിന്നപ്പോള്‍ രണ്ട് ജില്ലകളില്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് ഉണ്ടായിരുന്നു.
പുനസംഘടനയില്‍ പത്തനംകിട്ടയില്‍ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസിനെ കണ്‍വീനറാക്കി മാറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു.കോട്ടയത്ത് മോന്‍സ് ജോസഫ് എംഎല്‍എ ആണ് ചെയര്‍മാന്‍.

No comments