Breaking News

കോവിഡ് ബാധിച്ച്‌ മരണമടഞ്ഞയാളുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക്​ അവസാനമായി കാണാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ്


  കോവിഡ് ബാധിച്ച്‌ മരണമടഞ്ഞയാളുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക്​ അവസാനമായി കാണാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തി​െന്‍റ മുഖം വരുന്ന ഭാഗത്തെ കവറി​െന്‍റ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവുന്നതാണ്​. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്മെന്‍റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു.

No comments