Breaking News

യുഡിഎഫ് പ്രവേശത്തിന് തയ്യാറെടുത്ത് പി.സി.തോമസ്

 


യുഡിഎഫ് പ്രവേശത്തിന് തയ്യാറെടുത്ത് പി.സി.തോമസ്. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി കണ്ടെത്തിയെന്ന് പി.സി. തോമസ്. മുന്നണി പ്രവേശനത്തിനായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടായിരുന്നു. എന്‍ഡിഎയില്‍ അര്‍ഹമായ സ്ഥാനം കിട്ടിയിട്ടില്ല. പദവികള്‍ സംബന്ധിച്ച വാഗ്ദാനം പാലിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് ഐക്യത്തിനായി ശ്രമിക്കുമെന്നും പി.സി. തോമസ് വ്യക്തമാക്കി.

എന്‍ഡിഎയില്‍ കാലങ്ങളായി തന്നെ അവഗണിക്കുകയാണ്. അര്‍ഹമായ പരിഗണന ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെക്കുറിച്ച്‌ ആലോചിച്ചത്. നേരത്തെ തന്നെ യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ പി.സി. തോമസ് ആരംഭിച്ചിരുന്നു.

No comments