Breaking News

കെ.എം. ഷാജി എംഎല്‍എക്കെതിരായ വധഭീഷണി നടത്തിയ കേസില്‍ കുറ്റാരോപിതനായ തേജസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

 


കെ.എം. ഷാജി എംഎല്‍എക്കെതിരായ വധഭീഷണി നടത്തിയ കേസില്‍ കുറ്റാരോപിതനായ തേജസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശേരി കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇയാള്‍ വീട്ടില്‍ നിന്ന് ഒളിവില്‍ പോയതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.

കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതെന്ന് കെ.എം ഷാജി എം.എല്‍.എ പരാതി നല്‍കിയത്. തേജസിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് നാട്ടില്‍ വന്നത്. വധഭീഷണിയുണ്ടെന്ന് കെ. എം ഷാജി ആരോപിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായി എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി.

No comments