രണ്ട് ദിവസം മുമ്ബ് ഹാഥ്‌രസില്‍ പോകണമെന്ന് പറഞ്ഞ ഖുഷ്‌ബു നേരെ പോയത് ബി.ജെ.പി ഓഫീസില്‍
രണ്ട് ദിവസം മുമ്ബ് ഹാഥ്‌രസില്‍ പോകണമെന്ന് പറഞ്ഞ ഖുഷ്‌ബു നേരെ പോയത് ബി.ജെ.പി ഓഫീസില്‍. ഹാഥ്‌രസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് സംസാരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഖുഷ്ബു പറഞ്ഞത്. പക്ഷേ സൗകര്യമൊരുങ്ങിയത് ബി.ജെ.പിയിലെ ദേശീയ നേതാക്കളുമായുളള കൂടിക്കാഴ്‌ചക്ക്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോണ്‍സ്ര് സംഘടിപ്പിച്ച സംവാദങ്ങളില്‍ ഖുഷ്ബു പങ്കെടുത്തിരുന്നു. ബി.ജെ.പിക്കും ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിനുമെതിരെ നിശിതമായ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്. നാലു ദിവസം മുമ്ബ് നേരില്‍ കണ്ടപ്പോഴും പാര്‍ട്ടി വിടുമെന്ന ഒരു സൂചനയും ഖുഷ്ബു നല്‍കിയിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തി.

No comments