Breaking News

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും നല്‍കിയ ജാമ്യാപേക്ഷയില്‍ വമ്ബന്‍ ട്വിസ്റ്റ്.

 

 അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും നല്‍കിയ ജാമ്യാപേക്ഷയില്‍ വമ്ബന്‍ ട്വിസ്റ്റ്. തങ്ങള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം താമസിച്ചിരുന്ന ലോഡ്‌ജിലേക്ക് പോയതെന്നും ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ എന്നിവര്‍ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

വിജ്‌യ് പി നായര്‍ വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ‌് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയത്. എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹര്‍ജിയില്‍ പറയുന്നത്.

No comments