Breaking News

അബ്‍ദുള്ളകുട്ടിയെ അനുമോദിക്കുകയാണ് നടന്‍ കൃഷ്‍ണകുമാര്‍.

 


ബിജെപി സംഘടനയില്‍ അടുത്തിടെയുണ്ടായ വലിയൊരു നിയമനമായിരുന്നു എ പി അബ്‍ദുള്ളകുട്ടിയുടേത്. ദേശീയ വൈസ് പ്രസിഡന്റായിട്ടാണ് അബ്‍ദുള്ളകുട്ടിയെ നിയമിച്ചത്. ബിജെപി സംസ്ഥാന ഘടകത്തില്‍ അതില്‍ അതൃപ്‍തിയുണ്ടായിരുന്നു. സംസ്ഥാനത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന ലഭിച്ചില്ല എന്നായിരുന്നു പരാതി. സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടല്ലായിരുന്നു അബ്‍ദുള്ളകുട്ടിയുടെ നിയമനം എന്നും വാര്‍ത്ത വന്നു. ഇപ്പോള്‍ അബ്‍ദുള്ളകുട്ടിയെ അനുമോദിക്കുകയാണ് നടന്‍ കൃഷ്‍ണകുമാര്‍.

ബിജെപിയുടെ പുതിയ നാഷണല്‍ വൈസ് പ്രസിഡന്റ്‌ ശ്രി അബ്‍ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച്‌ കണ്ട് അനുമോദിച്ചു. അബ്‍ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിന്‍െറയും ആശംസകള്‍ എന്നും കൃഷ്‍ണകുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.

No comments