Breaking News

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

 


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ. ഓരോ മൂന്നു മണിക്കൂറിലും ശിവശങ്കറിന് വിശ്രമം അനുവദിക്കണം. വൈകിട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ല. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു.

14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറ‌ക്‌ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ശിവശങ്കറിന് ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

No comments