ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞത് സൂര്യകുമാര്‍ യാദവിനെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ടാവാം എന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ പൊള്ളാര്‍ഡ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞത് സൂര്യകുമാര്‍ യാദവിനെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ടാവാം എന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ പൊള്ളാര്‍ഡ്. ആര്‍സിബിക്കെതിരായ സൂര്യകുമാറിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിന് പിന്നാലെയാണ് പൊള്ളാര്‍ഡിന്റെ വാക്കുകള്‍.
തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയം അത്രയും സ്‌ട്രൈക്ക്‌റേറ്റോടെ കളിക്കണം എങ്കില്‍ ഉള്ളില്‍ അത്രമാത്രം നിരാശനാണ് അയാള്‍ എന്ന് വ്യക്തമാണ്. കൂടുതല്‍ കൂടുതല്‍ മികവ് കാണിക്കുകയാണ് സൂര്യകുമാര്‍. സ്ഥിരത നിലനിര്‍ത്താനായാല്‍ അതിന്റെ ഫലം ലഭിക്കും.

No comments