ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ എന്ന് സിപിഎം
ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ എന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി. മകന്‍ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല എന്നാണ് പാര്‍ട്ടിയുടെ പൊതുവായ നിലപാട്. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വരുമാനം കൂടിയത് പോലെയല്ല ബിനീഷിനെതിരായ കേസ്. ഇതില്‍ കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയ്തെന്നും യെച്ചൂരി പറഞ്ഞു.

No comments