ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍
ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍. സീതാമഡിയിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷമായിരുന്നു ചിരാഗിന്റെ പ്രതികരണം.
'അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീത ദേവിക്കായി സിതാമഡിയില്‍ പണിയണം. രാമന്‍ സീതയില്ലാതെ പൂര്‍ണമാവില്ല. തിരിച്ചും അങ്ങനെത്തന്നെ. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണ്'' -ചിരാഗ് പസ്വാന്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് മുമ്ബ് എല്‍.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലും സീതാക്ഷേത്ര നിര്‍മാണത്തിന്‍റെ കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു.

No comments