Breaking News

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ ട്വന്റി20 ടീമിന് പുറമെ ഏകദിന ടീമിലും ഉള്‍പ്പെടുത്തി.


 ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പ്രഖ്യാപിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌ക്വാഡില്‍ ചില മാറ്റങ്ങള്‍ വരുത്തി ബിസിസിഐ. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ ട്വന്റി20 ടീമിന് പുറമെ ഏകദിന ടീമിലും ഉള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് മൂന്ന് ഫോര്‍മാറ്റിലും ഉള്‍പ്പെടുത്താതിരുന്ന രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിലും ട്വിന്റിയിലും രോഹിത് പുറത്തിരിക്കും. അതേസമയം, ആദ്യത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം നായകന്‍ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങും.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ സഞ്ജു സാംസണ്‍ നീല ജേഴ്‌സിയില്‍ ആദ്യമായി കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

No comments