Breaking News

ഫാറൂഖ് അബ്ദുല ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് പാകിസ്താനില്‍ പോയി ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

 


 ഫാറൂഖ് അബ്ദുല ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് പാകിസ്താനില്‍ പോയി ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യയില്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നതുവരെ മരിക്കില്ലെന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പ്രസംഗിച്ചതിന് പിന്നാലെയാണ് റാവത്ത് രംഗത്ത് വന്നത്. എന്‍റെ ജനങ്ങളുടെ അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതുവരെ ഞാന്‍ മരിക്കില്ല ....ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ഇവിടെയുണ്ട്, എന്‍റെ ജോലി പൂര്‍ത്തിയാക്കുന്ന ദിവസം ഞാന്‍ ഈ ലോകം വിട്ടുപോകും.

No comments