കോവിഡ് രോഗബാധയും ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നതായി ഗവേഷണ പഠനങ്ങള്‍.
കോവിഡ് രോഗബാധയും ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നതായി ഗവേഷണ പഠനങ്ങള്‍. സ്പെയിനിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 200 കോവിഡ് രോഗികളില്‍ 80 ശതമാനത്തിന് മുകളിലുള്ളവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം ഉണ്ടായിരുന്നതായാണ് പഠനം.
പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി കുറവെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസത്തിലാണ് ഇത് സംബന്ധിച്ച പഠനം രേഖപ്പെടുത്തിയത്.
ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ ഡി ഫലപ്രദമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പ്രായമായവര്‍, സഹരോഗാവസ്ഥയുള്ളവര്‍, നഴ്സിങ്ങ് ഹോം അന്തേവാസികള്‍ എന്നിങ്ങനെ കോവിഡ് റിസ്ക് ഉയര്‍ന്ന വ്യക്തികളുടെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് അളക്കുന്നതും ചികിത്സിക്കുന്നതും കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമാകുമെന്ന് പഠനം പറയുന്നു.

No comments