സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്‌ത കാരാട്ട് ഫൈസല്‍ കൊടുവളളി നഗരസഭയില്‍ സ്വതന്ത്രനായി മത്സരിക്കും
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്‌ത കാരാട്ട് ഫൈസല്‍ കൊടുവളളി നഗരസഭയില്‍ സ്വതന്ത്രനായി മത്സരിക്കും. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഫൈസല്‍ വ്യക്തമാക്കി. കൊടുവളളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായി ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പാര്‍ട്ടി അറിയിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്‌ത കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടയെന്ന് സി പി എം സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. സി പി എം തീരുമാനം അംഗീകരിക്കാന്‍ ഫൈസല്‍ തയ്യാറായില്ല.
പി ടി എ റഹീം എം എല്‍ എയായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഫൈസലിനെ പ്രഖ്യാപിച്ചത്.

No comments