Breaking News

നിയമസഭയില്‍ വെക്കുന്നതിന് മുമ്ബ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

 


നിയമസഭയില്‍ വെക്കുന്നതിന് മുമ്ബ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും അതെങ്ങനെ മന്ത്രിയുടെ കൈവശം എത്തിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രിക്കെതിരെ ചെന്നിത്തല ആഞ്ഞടിച്ചു.


ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പരസ്യമായി കളളം പറയുകയും ചട്ടലംഘനങ്ങള്‍ നടത്തുകയും ചെയ്ത ധനകാര്യമന്ത്രി രാജിവെക്കണം.

No comments