Breaking News

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ തൊഴില്‍ മാറുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നു

 


സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ തൊഴില്‍ മാറുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നു. ലേബര്‍ റിഫോം ഇനിഷ്യേറ്റീവിന്റെ (എല്‍ആര്‍ഐ) ഭാഗമായാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിദേശ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലുടമയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു പുതിയ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇതില്‍ അനുവാദം നല്‍കുന്നുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ ഇത് പരിഗണിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

സാധാരണ ഗതിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഒരുവര്‍ഷം ജോലി ചെയ്താല്‍ മാത്രമേ ജോലി മാറാന്‍ പറ്റൂ.

No comments