Breaking News

മഹാരാഷ്ട്രയില്‍ ഇന്ന്് കോവിഡ് സ്ഥീരീകരിച്ചത് 5027 പേര്‍ക്ക്

 


മഹാരാഷ്ട്രയില്‍ ഇന്ന്് കോവിഡ് സ്ഥീരീകരിച്ചത് 5027 പേര്‍ക്ക്. 161 പേര്‍ മരിച്ചു. 11,060 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 17,10,314 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 15,62,342 പേര്‍ രോഗമുക്തരായപ്പോള്‍ 44,965 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്.


കര്‍ണാടകയില്‍ ഇന്ന് 2960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2701 പേര്‍ രോഗമുക്തരായി. ഇന്ന് 35 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,41,889 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതില്‍ 7,97,204 പേര്‍ രോഗമുക്തരായപ്പോള്‍ 11,347 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 33,319 പേരാണ് ഇനി ചികിത്സയിലുള്ളത്.

ആന്ധ്രയില്‍ ഇന്ന് 2,410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

No comments