Breaking News

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുമ്ബോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വന്‍മുന്നേറ്റം.

 


അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുമ്ബോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വന്‍മുന്നേറ്റം. ഇഞ്ചോടിഞ്ച് മല്‍സരം നടക്കുന്ന പ്രധാന മേഖലകളായ പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ട്രംപിനെ മറികടന്ന് അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന്‍ നടത്തിയിരിക്കുന്നത്. പെന്‍സില്‍വേനിയയില്‍ 5,587 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ബൈഡന് ലഭിച്ചിട്ടുള്ളത്.

20 ഇലക്ടറല്‍ വോട്ടുകളാണ് പെന്‍സില്‍വാനിയയിലുളളത്. 2016ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വാനിയ. ഇവിടെ വിജയം നേടാനായാല്‍ മറ്റുമൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്ബുതന്നെ 270 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന് സ്വന്തമാവും.

No comments