Breaking News

റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ബിനീഷിന്‍റെ ഭാര്യ


  റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ബിനീഷിന്‍റെ ഭാര്യ. കൊലക്കുറ്റം ചെയ്തതു പോലെയാണ് ഇ.ഡി പെരുമാറുന്നതെന്നും അവര്‍ പരാതിപ്പെട്ടു. രേഖകളില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി. ഫോണ്‍ പിടിച്ചെടുത്തു. താനും അമ്മയും വെവ്വേറെ മുറികളിലായിരുന്നുവെന്നും പരസ്പരം കാണാന്‍ സമ്മതിച്ചിരുന്നില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ടെടുത്ത രേഖകള്‍ കാണാതെ മഹസറില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്‍റെ കുടുംബം അറിയിച്ചു.

ഇതിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമീഷനെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്‍റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷനെത്തിയത്.

No comments