Breaking News

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേ‌രി ബാലകൃഷ്‌ണനും സംസ്ഥാന ബാലാവകാശ കമ്മീഷനും എതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ്

 


 സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേ‌രി ബാലകൃഷ്‌ണനും സംസ്ഥാന ബാലാവകാശ കമ്മീഷനും എതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രന്‍. പാലത്തായിയില്‍ പോകാത്ത ബാലാവകാശ കമ്മീഷന്‍ കോടിയേരിയുടെ കൊച്ചുമകന്‍ ഉറങ്ങിയില്ലെന്നറിഞ്ഞ് ഓടിയെത്തി. ഊര്‍ജ്ജസ്വലനായിരിക്കുന്ന കുഞ്ഞിനെ രക്ഷിക്കാനാണ് ബാലാവകാശ കമ്മീഷന്‍ കോടിയേരിയുടെ വീട്ടില്‍ പോയത്. സംസ്ഥാന സര്‍ക്കാരിനെതിരെയും മുല്ലപ്പള‌ളി ആഞ്ഞടിച്ചു. സി.പി.എം കൊള‌ളസംഘത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള‌ളി പറഞ്ഞു.

രാജാവായാണ് കോടിയേരിയുടെ താമസം. കോടിയേരിയുടെ വീട് രമ്യഹര്‍മ്യമാണെന്നും വീടിനുമുന്നില്‍ കോടികളുടെ വാഹനമുണ്ടെന്നും മുല്ലപ്പള‌ളി വിമര്‍ശിച്ചു.

No comments