ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം. യു.എസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് േനടി പ്രസിഡന്‍റ് പദവിയിലെത്തുന്ന വ്യക്തിയായി ബൈഡന്‍ മാറും. മുന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ റെക്കോഡാണ് ബൈഡന് തകര്‍ക്കുക.
2020 ലെ യു.എസ് തെരഞ്ഞെടുപ്പില്‍ റെക്കോഡ് വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് നിരക്കാണിത്.
ബുധനാഴ്ചത്തെ വോട്ടെണ്ണലില്‍ ബൈഡന് ഏഴുകോടി വോട്ടുകളാണ് ലഭിച്ചത്. ഇത് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ നേടിയതിേനക്കാള് കൂടുതലാണെന്ന് നാഷനല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments