കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കില്ലെന്ന് റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ്
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കില്ലെന്ന് റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ്. ബി കെമാല്‍ പാഷ. അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ച മുഖ്യമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റിയിട്ട് കാര്യമില്ല. വിജിലന്‍സ്, കേസ് രജിസ്റ്റര്‍ ചെയ്തതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാദം ബലപ്പെട്ടതായും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് ജസ്റ്റിസ് കെമാല്‍ പാഷ നിലപാട് അറിയിച്ചത്. അന്വേഷണ ഏജന്‍സികളെ നിയമപരമായി നേരിടുമെന്ന് പറയാനേ കഴിയൂ. പ്രധാനമന്ത്രിക്ക് കത്തയച്ച് വിളിച്ചുവരുത്തിയ ശേഷം അന്വേഷണത്തിനെതിരെ പറഞ്ഞിട്ട് കാര്യമില്ല.

No comments