ഡല്‍ഹിയെ ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ രഹാനെയെ അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്
46 പന്തില്‍ നിന്ന് 60 റണ്‍സ് നേടി ഡല്‍ഹിയെ ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ രഹാനെയെ അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ട്വന്റി20 ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് രഹാനെയെ അംഗീകരിക്കുന്നത് എന്ന് സെവാഗ് പറഞ്ഞു.
ഫോറും സിക്‌സും അടിക്കാന്‍ രഹാനേയ്ക്ക് കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ രഹാനെയെ പോലെ ഒരു ഉറച്ച ബാറ്റ്‌സ്മാന്‍ ടീമില്‍ ഉള്ളപ്പോള്‍ മറുവശത്ത് നിന്ന് നിങ്ങള്‍ക്ക് ആക്രമണത്തിന് തിരി കൊളിത്താനാവുമെന്നും ആര്‍സിബിക്കെതിരായ കളിക്ക് പിന്നാലെ സെവാഗ് പറഞ്ഞു.
മികവ് കാണിക്കാത്ത സാഹചര്യത്തിലും രഹാനെയുടേയും പൃഥ്വിയുടേയും കാര്യത്തില്‍ തീരുമാനം എടുക്കുക എന്നത് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങിനെ സംബന്ധിച്ച് ഭാരപ്പെട്ട ജോലിയായിരുന്നു.

No comments