നാട്ടിലെ സവാള ക്ഷാമം രൂക്ഷമായതോടെ സര്‍ക്കാരും ഇടപെട്ടു വില പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്
നാട്ടിലെ സവാള ക്ഷാമം രൂക്ഷമായതോടെ സര്‍ക്കാരും ഇടപെട്ടു വില പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. വിപണിയില്‍ പുതുതായെത്തിയ ഈജിപ്ഷ്യന്‍ സവാള താരമായിരിക്കുകയാണ്, എങ്ങനെയെന്നല്ലേ, മറ്റൊന്നുമല്ല വലുപ്പം കൊണ്ട്.
ഒരു സവാള അരകിലോ വരെ തൂക്കം വരും. നാടന്‍ സവാളയെക്കാള്‍ വില കുറവും. കൂട്ടത്തില്‍ കുഞ്ഞന്‍ സവാളകളും ഉണ്ട്.
ഈജിപ്തില്‍ നിന്ന് മുംബൈയില്‍ എത്തിച്ച ശേഷം അവിടെ നിന്നാണു മൂവാറ്റുപുഴയിലെ എംഎബി ട്രേഡേഴ്സ് 10 ടണ്‍ സവാള കൊണ്ടുവന്നത്. വില, കിലോയ്ക്ക് 65 രൂപയും.

No comments