Breaking News

തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബാക്ക മണ്ഡലത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം


 തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബാക്ക മണ്ഡലത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം. ഒടുവിലെ വിവരമനുസരിച്ച്‌ തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൊലീപേട്ട സുജാതയ്ക്കെതിരെ ബിജെപിയുടെ എം. രഘൂനന്ദന്‍ റാവു രണ്ടായിരം വോട്ടിനു മുന്നിലാണ്.

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേര്‍ന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആര്‍എസ് എംഎല്‍എ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖര്‍ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിയന്ത്രിച്ചത്.

No comments