ബിഹാര്‍ തെരഞ്ഞെടുപ്പിെന്റ പൂര്‍ണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍
ബിഹാര്‍ തെരഞ്ഞെടുപ്പിെന്റ പൂര്‍ണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍. കോവിഡ് ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതെന്നും കമീഷന്‍ അറിയിച്ചു.
ഫലം പ്രഖ്യാപിക്കാന്‍ ധൃതിവേണ്ടെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടെണ്ണാന്‍ ആവശ്യമായ സമയമെടുത്ത് മാത്രം ഫലപ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍വൃത്തങ്ങള്‍ അറിയിച്ചു. രാത്രി 10 മണിക്കാണ് തെരഞ്ഞെടുപ്പ് കമീഷെന്റ അടുത്ത വാര്‍ത്തസമ്മേളനം.
കോവിഡ് മൂലം ഇൗ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ഷന്‍ നല്‍കുന്ന സൂചനകള്‍.

No comments