നൂറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും.
നൂറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതിന് ഒപ്പം വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്ഷിക്കുന്നതിെന്റ കൂടി ഭാഗമായാണ് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദേശീയ സമ്ബദ്ഘടനയില്‍ ടൂറിസം മേഖലയുടെ വിഹിതം ഉയര്‍ത്താന്‍ സാധിക്കും. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് നികുതി ഇൗടാക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ് വരുമാന നികുതി ഇൗടാക്കുക.

No comments