കേരളത്തില്‍ വടക്ക് കിഴക്കന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു.
കേരളത്തില്‍ വടക്ക് കിഴക്കന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ വയനാട് ജില്ലയിലെ കുപ്പടിയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, നാല് സെന്റിമീറ്റര്‍. അമ്ബലവയലില്‍ മൂന്ന് സെന്റിമീറ്റര്‍ സിയാല്‍ കൊച്ചി, മൂന്നാര്‍, മൈലാടുംപാറ, പീരുമേട് എന്നിവിടങ്ങളില്‍ ഒരു സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.
അതേസമയം അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ രണ്ട് മുതല്‍ സംസ്ഥാനത്ത് മഴയും ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയുമായിരിക്കും.

No comments