Breaking News

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സി.പി.എം

 


സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അന്വേഷണ ഏജന്‍സികള്‍ക്ക് ഇരട്ടത്താപ്പാണെന്നും അത് തുറന്നുകാട്ടുമെന്നും സി.പി.എം. അന്വേഷണം രാഷ്ട്രീയപ്രേരിതമാകുന്നു. അന്വേഷണ ഏജന്‍സികള്‍ അതിരുകടക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സി.പി.എം. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നവംബര്‍ 16ന് ഇടതുമുന്നണി സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.


No comments