പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന പെന്‍സില്‍വേനിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. ജോര്‍ജ്ജിയയ്ക്ക് പിന്നാലെയാണ് ഇന്ന് പെന്‍സില്‍വേനിയയിലും ബൈഡന്‍ ലീഡ് നേടിയിരിക്കുന്നത്. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ബൈഡന്‍ പെന്‍സില്‍വേനിയയില്‍ 5596 വോട്ടിന് ലീഡ് ചെയ്യുന്നു. ബൈഡന്‍ 32,95,315 വോട്ടും ട്രംപ് 32,89,709 വോട്ടുമാണ് ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ നേടിയിരിക്കുന്നത്. പെന്‍സില്‍വേനിയയില്‍ ജയിച്ചാല്‍ നിലവിലെ ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ പ്രകാരം ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും.

No comments