ഒരു ട്വീറ്റ് കൊണ്ട് കായകിലോകത്തെ പോലും അമ്ബരപ്പിച്ചിരിക്കുകയാണ് ബാഡ്മിന്റണ്‍ താരം പി വി സിന്ധു
ഒരു ട്വീറ്റ് കൊണ്ട് കായകിലോകത്തെ പോലും അമ്ബരപ്പിച്ചിരിക്കുകയാണ് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. 'ഡെന്‍മാര്‍ക്ക് ഓപ്പണാണ് അവസാനത്തേത്. ഞാന്‍ വിരമിക്കുന്നു' എന്നായിരുന്നു സിന്ധുവിന്റെ ട്വീറ്റ്.
പലരും ട്വീറ്റില്‍ അതിശയിച്ചെങ്കിലും പി വി സിന്ധുവിന്റെ ഈ ട്വീറ്റിലുമുണ്ട് ഒരു ട്വിസ്റ്റ്. യഥാര്‍ത്ഥത്തില്‍ കൊവിഡിനെക്കുറിച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്. 'കഠിനമായ എതിരാളിയെ നേരിടാന്‍ പരിശീലനം നടത്തിയിരുന്നു. ഇതിന് മുമ്ബും ഞാനത് ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യനായ ഈ വൈറസിനെ എങ്ങനെയാണ് ഞാന്‍ നേരിടുക. കൊവിഡ് മൂലം നിരവധി പ്രതിസന്ധികളുണ്ടായിട്ടുണ്ട്. എനിക്ക് മാത്രമല്ല മിക്കവര്‍ക്കും.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ മത്സരിക്കാന്‍ സാധിക്കാത്തതാണ് എന്നെ സംബന്ധിച്ച് അവസാനത്തേത്.

No comments