ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ആസ്ട്രേലിയന്‍ താരം ഷെയ്ന് വാട്സന്.
ചെന്നൈയുടെ അവസാന മത്സരത്തിനു പിന്നാലെ, ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ആസ്ട്രേലിയന്‍ താരം ഷെയ്ന് വാട്സന്. ചെന്നൈ ടീമിലെ സഹതാരങ്ങളോടാണ് 39കാരനായ താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിടവാങ്ങിയിരുന്നു. െഎ.പി.എല്‍ പ്രഥമ സീസണ്‍ മുതലുള്ള വാട്സന് കഴിഞ്ഞ മൂന്നു വര്‍ഷമായി ചെന്നൈക്കൊപ്പമാണ്.
രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍കിങ്സ് എന്നീ ടീമുകള്‍ക്കായി കളത്തിലിറങ്ങിയ ഷെയ്ന് വാട്സണ് 145 മത്സരങ്ങളില്‍ നിന്നായി 3874 റണ്‍സ് നേടിയിട്ടുണ്ട്. നാലുസെഞ്ച്വറികളും 21 അര്‍ധ സെഞ്ച്വറികളും ഐ.പി.എല്ലില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.

No comments