അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തോടടുത്ത് നില്‍ക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തോടടുത്ത് നില്‍ക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് കഠിനമായിരുന്നുവെങ്കിലും ക്ഷമയോടെ കാത്തിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും അത് മാനിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ കടമ. രാഷ്ട്രീയപരമായി എതിരാളികളായിരിക്കുന്നവര്‍ ശത്രുക്കളല്ലെന്നും താനുള്‍പ്പെടെ എല്ലാവരും അമേരിക്കക്കാരാണെന്നും ബൈഡന്‍ വ്യക്തമാക്കി. രാജ്യത്തെ ഭിന്നിപ്പിക്കാതെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു.

No comments