Breaking News

ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു


  ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. ഒമ്ബത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 26696 ആയി. ഇവരില്‍ 400 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 21777 ആയി. 113 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4250 പേര്‍ ചികില്‍സയിലാണ്.

ഹോം ഐസോലേഷനില്‍ നിന്ന് 332 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് 15 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 12 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ആറ് പേരുമാണ് രോഗമുക്തരായത്.

No comments