സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ മൂന്നരലക്ഷം കവിഞ്ഞു
സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ മൂന്നരലക്ഷം കവിഞ്ഞു. 407 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 350,229 ആയി. ശനിയാഴ്ച 433 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി 336,966 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5525 ആയി. 7738 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 758 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 64. മദീന 43, ജിദ്ദ 41, മക്ക 27, ഹാഇല്‍ 23, യാംബു 20, വാദി ദവാസിര്‍ 16, ഖമീസ് മുശൈത് 12, ദമ്മാം 10, തബൂക്ക് 8, ഹുഫൂഫ് 7, മഖ്വ 7, റിയാദ് അല്‍ഖുബ്റ 7, ബല്ലസ്മര്‍ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

No comments