ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എന്‍ ഡി എക്ക് മേല്‍ക്കൈ
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എന്‍ ഡി എക്ക് മേല്‍ക്കൈ. ബി ജെ പിയുടെ മികച്ച പ്രകടനമാണ് എന്‍ ഡി എയുടെ സീറ്റ് വര്‍ദ്ധിപ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും കാഴ്‌ചവച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന എന്‍ ഡി എക്ക് അനുകൂലമായി മാറുകയായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തളളി എന്‍ ഡി എ കേവലഭൂരിപക്ഷം കടന്നെങ്കിലും തൂക്ക് സഭയ്‌ക്കുളള സാദ്ധ്യത ഇപ്പോഴും നിലവിലുണ്ട്.
വോട്ടെണ്ണല്‍ അഞ്ചാം മണിക്കൂറിലേക്ക് എത്തുമ്ബോള്‍ എന്‍ ഡി എ 125 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മഹാസഖ്യം 106 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

No comments