രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്‌പോട് ഗോള്‍ഡിന്റെ വില, വ്യാപാരത്തിനിടെ ഔണ്‍സിന് (31.1 ഗ്രാം) 100 ഡോളര്‍ വരെ ഇടിഞ്ഞ് 1865 ഡോളറിലേക്ക് എത്തി.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വിപണിയില്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്. ധനവിപണിയില്‍ സ്ഥിരതയുണ്ടാകുമെന്ന പ്രതീക്ഷയും കൊറോണ വാക്‌സിന്‍ സംബന്ധിച്ച ശുഭവാര്‍ത്തകളുമാണ് സ്വര്‍ണവില കുറയാന്‍ മറ്റൊരു കാരണം.
ഇന്നലെ ശക്തമായ വില്‍പനയുണ്ടായി. ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണവില ഇടിയാന്‍ കാരണമായി. ഇടിവ് ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കാം.

No comments