Breaking News

മധ്യപ്രദേശില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 20ലധികം സീറ്റില്‍ പിന്നില്‍ നില്‍ക്കവേ തോല്‍വി സമ്മതിച്ച്‌​ മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ​കമല്‍നാഥ്​.

 


മധ്യപ്രദേശില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 20ലധികം സീറ്റില്‍ പിന്നില്‍ നില്‍ക്കവേ തോല്‍വി സമ്മതിച്ച്‌​ മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ​കമല്‍നാഥ്​. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രസ്​താവിച്ച കമല്‍നാഥ്​ വോട്ടര്‍മാര്‍ക്ക്​ നന്ദി അറിയിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും മാര്‍ച്ചില്‍ ബി.ജെ.പിയിലേക്ക്​ കൂടുമാറിയതോ​െടയാണ്​ കമല്‍നാഥ്​ സര്‍ക്കാര്‍ താഴെ വീണത്​. ഭൂരിപക്ഷം തികക്കാന്‍ 28 സീറ്റിലും ജയം അനിവാര്യമായിരുന്നു ​കോണ്‍ഗ്രസിന്​.

ഏറ്റവും അവസാനം പുറത്ത്​ വന്ന കണക്കുകള്‍ പ്രകാരം 28ല്‍ 20 സീറ്റിലും ബി.ജെ.പിയാണ്​ മുന്നേറുന്നത്​. ഏഴ്​ സീറ്റില്‍ മാത്രമാണ്​ കോണ്‍ഗ്രസിന്​ വിജയപ്രതീക്ഷ.

No comments