Breaking News

ബിഹാറിലും കോണ്‍ഗ്രസിന് പണികൊടുത്ത് ഓവൈസിയും മായാവതിയും; മുസ്ലിം- ദളിത് വോട്ടുകള്‍ പിളർന്നു, നേട്ടം എന്‍ഡിഎയ്ക്ക് മാത്രം..

 


ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ അഞ്ചര മണിക്കൂർ പിന്നിടുമ്പോള്‍ കേവല ഭുരിപക്ഷത്തിനും മുകളിലുള്ള സീറ്റുകളിലാണ് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) മുന്നേറുന്നത്. 121 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നേറുന്നത്. ആർജെഡിയും കോണ്‍ഗ്രസും ഇടതുപാർട്ടികളും അടങ്ങുന്ന മഹാസഖ്യത്തിനാവട്ടെ 113 സീറ്റുകളിലാണ് നിലവില്‍ ലീഡ് ചെയ്യാന്‍ സാധിക്കുന്നത്. 10 ഇടത്ത് അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎം, രാംവിലാസ് പാസ്വാന്‍റെ എല്‍ജെപി എന്നിവരും മുന്നിട്ട് നില്‍ക്കുന്നു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസാണ് ഏറ്റവും ദയനീയമായ പ്രകടനം നടത്തുന്നത്.


മഹാസഖ്യത്തിന്‍റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ വലിയൊരു തിരിച്ചു വരവായിരുന്നു ബിഹാറില്‍ പ്രതീക്ഷിച്ചത്. 50 സീറ്റുകളില്‍ വരെ വിജയം നേടുമെന്നായിരുന്നു ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുർജേവാല അവകാശപ്പെട്ടത്. എന്നാല്‍ നിലവില്‍ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം.


മുസ്ലിം വോട്ടുകളില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസിന് 70 ലേറെ സീറ്റുകള്‍ ആർജെഡി നല്‍കിയത്. എന്നാല്‍ മുസ്ലിം സ്വാധീന കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വലിയ ചലനം ഉണ്ടാക്കാന്‍ കഴിയാതെ പോവുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതാവട്ടെ മഹാസഖ്യത്തിന്‍റെ ആകെയുള്ള സീറ്റി് നിലയിലും പ്രതിഫലിക്കുന്നു.


കോണ്‍ഗ്രസ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന സീറ്റുകളില്‍ അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎം മികച്ച പ്രകടനം കാഴ്ചവെച്ചതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. എഐഎംഐഎം സ്ഥാനാർത്ഥികളായ അക്തറുൽ ഇമാൻ അമൂർ, മുഹമ്മദ് ഇസ്ഹാർ അസ്ഫി, മുഹമ്മദ് അൻസാർ നയീമി എന്നിവരാണ് യഥാക്രമം കൊച്ചാദാമൻ, ബഹദൂർഗഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മുന്നിട്ട് നില്‍ക്കുന്നത്.


ഈ സീറ്റുകളിലെല്ലാം മഹാസഖ്യത്തിന്‍റെ സ്ഥാനാർത്ഥികള്‍ കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നു മറ്റ് ചില മണ്ഡലങ്ങളില്‍ മഹസഖ്യത്തിന് വോട്ട് ചോർച്ചയുണ്ടാക്കാനും എഐഎംഐഎമ്മിന് സാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാർത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. 2015 ല്‍ ഒരു സീറ്റില്‍ വിജയിക്കാന്‍ എഐഎംഐഎമ്മിന് സാധിച്ചിരുന്നു. നേരത്തെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ചോർത്താന്‍ ഓവൈസിക്ക് സാധിച്ചിരുന്നു.


ബിഹാറില്‍ മഹാസഖ്യത്തിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു പ്രചാരണ വേളയില്‍ അസദുദ്ധീന്‍ ഒവൈസി നടത്തിയത്. 5ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ആര്‍ജെഡി കൂട്ടുകെട്ടായിരുന്നെങ്കില്‍ ഇന്ന്‌ ജെഡിയു ബജെപിയോടൊപ്പം ചേര്‍ന്നാണ്‌ മത്സരിക്കുന്നത്‌ . കോണ്‍ഗ്രസും ആര്‍ജെഡിയും ഇതിനു ഉത്തരവാദികളാണ്‌. വിശാല സഖ്യത്തിന്റെ പേരു പറഞ്ഞു അവര്‍ വീണ്ടും നിങ്ങളെ കബളിപ്പിക്കുകയാണെന്നായിരുന്നു ഒവൈസി ആരോപിച്ചത്.

No comments