സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തിയപ്പോള്‍ പഴയ ആഭരണങ്ങള്‍ വിറ്റഴിച്ച് പണമാക്കി മാറ്റിയതില്‍ മുന്നില്‍ മലയാളികള്‍
സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തിയപ്പോള്‍ പഴയ ആഭരണങ്ങള്‍ വിറ്റഴിച്ച് പണമാക്കി മാറ്റിയതില്‍ മുന്നില്‍ മലയാളികള്‍. മൂന്നുമാസത്തിനിടെ 10.79 ടണ്‍ പഴയ സ്വര്‍ണമാണ് ജ്വല്ലറികളില്‍ തിരിച്ചെത്തിയത്. 2020 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ അവലംബിച്ചാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍െറ ഈ വിലയിരുത്തല്‍. വിലവര്‍ധനയും കോവിഡ് കാല സാമ്ബത്തിക പ്രതിസന്ധിയും ഒരുമിച്ച് വന്നതാണ് വില്‍പന ത്വരിതപ്പെടുത്തിയത്.
രാജ്യത്ത് ആകെ വിറ്റത് 41.5 ടണ്‍ പഴയ സ്വര്‍ണം
ഇക്കാലയളവില്‍ രാജ്യത്ത് ആകെ 41.5 ടണ്‍ പഴയ സ്വര്‍ണമാണ് ഉരുക്കി ശുദ്ധീകരിച്ച് പുതിയ സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചത്. 2012ന് ശേഷമുള്ള ഉയര്‍ന്ന തോതാണിത്.

No comments