Breaking News

ചാനല്‍ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന് മജിസ്ട്രേറ്റിന്റെ താക്കീത്

 


ചാനല്‍ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന് മജിസ്ട്രേറ്റിന്റെ താക്കീത്. മുംബെെ ഡിസെെനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വാദം തുടരുന്നതിനിടെയാണ് അര്‍ണബിന് കോടതിയുടെ ശാസന.

ചാനല്‍ സ്റ്റുഡിയോ ഇന്റീരിയര്‍ ഡിസെെന്‍ ചെയ്ത അന്‍വെയ് നായികിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍‌ണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്. കോടതിയില്‍ വാദത്തിനിടെ ഇടപെടുകയും ഡയസില്‍ കയറുകയും ചെയ്ത അര്‍ണബിനോട് ചീഫ് മജിസ്ട്രേറ്റ് മര്യാദയോടെ പെരുമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

കോടതി നടപടിക്കിടയില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട അലിബാ​ഗ് മജിസ്ട്രേറ്റ് സുനെെന പിങ്കാലെ, കുറ്റാരോപിതനെ പോലെ കോടതിയില്‍ നില്‍ക്കാനും അര്‍ണബിനോട് പറഞ്ഞു.

No comments