ഒരാരാധകന്റെ ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അനശ്വര നടന്‍ ജയന്റെ ഓര്‍മ്മ ദിവസം പ്രശസ്ത നടന്‍ ഷമ്മി തിലകന്‍ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റും അതിലെ ഒരാരാധകന്റെ ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്നാണ് ഷമ്മി തിലകന്‍ ജയന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചിരിക്കുന്നത്.
എന്നാല്‍ അതിന്റെ താഴെ ഒരാളുടെ ചോദ്യം ഇങ്ങനെ, അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത് ? അപ്പോള്‍ മമ്മുക്ക, ലാലേട്ടന്‍ ഒക്കെയോ ?. ഈ ചോദ്യത്തിന് മറുപടിയായി ഷമ്മി തിലകന്‍ കുറിച്ചത് അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നാണ്.
അമ്മയിലെ അംഗമാണ് ഷമ്മി തിലകന്‍ എങ്കിലും മുമ്ബ് തന്റെ അച്ഛന്‍ തിലകനെ അച്ചടക്ക നടപടിയെ തുടര്‍ന്ന് അമ്മയില്‍ നിന്ന് വിലക്കിയതിനെതിരെ ഇപ്പോഴും ശക്തമായി വാദിക്കുന്ന ആളാണ് അദ്ദേഹം.

No comments