Breaking News

സൗദി അറേബ്യയുമായി ആയുധ ഇടപാടുകള്‍ വേണ്ടെന്ന് തീരുമാനിച്ച ജര്‍മനിയെ വിമര്‍ശിച്ച്‌ സൗദി അറേബ്യ

 


സൗദി അറേബ്യയുമായി ആയുധ ഇടപാടുകള്‍ വേണ്ടെന്ന് തീരുമാനിച്ച ജര്‍മനിയെ വിമര്‍ശിച്ച്‌ സൗദി അറേബ്യ. യമനിലെ യുദ്ധം യുക്തിയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കേണ്ടെന്ന് ജര്‍മനി തീരുമാനം ആയത്. ജര്‍മനിയുടെ തീരുമാനം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ആയുധങ്ങള്‍ തരാന്‍ വേറെ രാജ്യങ്ങളുണ്ടെന്നും സൗദി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

യമനില്‍ സാധാരണക്കാരെ കൊല്ലുന്നു എന്നും ഇതിനാല്‍ സൗദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്നുമാണ് ജര്‍മനി തീരുമാനിച്ചത്. ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി സൗദി അറേബ്യ വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ രംഗത്തെത്തിയത്.

No comments