മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും യു.പി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു
ഹാഥറസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും യു.പി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. തിങ്കളാഴ്ച കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി അറസ്റ്റിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
എഫ്.ഐ.ആറില്‍ കാപ്പനെതിരായ ഒരു കുറ്റവുമില്ലെന്നും ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും കെ.യു.ഡബ്ല്യു.ജെ ഹര്‍ജിയില്‍ പറയുന്നു. യു.പി സര്‍ക്കാറിനും പൊലീസിനും പറയാനുള്ള കാര്യം കേട്ട ശേഷം തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.

No comments