സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് മുഖ്യപ്രതിപക്ഷമായ ആര്‍ ജെ ഡി.
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വൈകിച്ച് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് മുഖ്യപ്രതിപക്ഷമായ ആര്‍ ജെ ഡി. എന്‍ ഡി എയുടെ തട്ടിപ്പില്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതരും കര്‍ഷകരും അധ്യാപകരുമെല്ലാം രോഷാകുലരാണ്. അതുകൊണ്ട് തങ്ങള്‍ അവര്‍ക്കൊപ്പമാണെന്ന് ആര്‍ ജെ ഡി നേതൃത്വം ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ രൂപവത്കരണത്തെ പരിഹസിച്ച് മറ്റൊരു ട്വീറ്റും ആര്‍ ജെ ഡി നടത്തി. നിസഹായരായ രണ്ട് പാര്‍ട്ടികളാണ് ബിഹാറില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ പോകുന്നതെന്നായിരുന്നു ഇത്.
ആര്‍ ജെ ഡിയുടെ ട്വീറ്റിനെതിരെ ബി ജെ പി തിരിച്ചടിച്ചു.

No comments