Breaking News

കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവിലേക്ക് മാറ്റി

 


കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവിലേക്ക് മാറ്റി. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ആണ് അഹമ്മദ് പട്ടേല്‍ ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ മെഡിക്കല്‍ നിരീക്ഷത്തില്‍ തുടരുകയാണെന്നും മകന്‍ ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു.

ഒക്‌ടോബര്‍ ഒന്നിനാണ് 71കാരനായ അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. അഹമ്മദ് പട്ടേല്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, ആനന്ദ് ശര്‍, ശശി തരൂര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് തുടങ്ങിയവര്‍ ആശംസിച്ചു.

No comments