Breaking News

നിരന്തരം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍.

 


നിരന്തരം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിച്ചു എന്ന തരത്തില്‍ ആദ്യം ട്വീറ്റ് ചെയ്തിരുന്ന ട്രംപ് ഇപ്പോള്‍ പറയുന്നത് താന്‍ 'ഒന്നും വിട്ടുകൊടുക്കില്ല' എന്നാണ്. തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നതുകൊണ്ടാണ് ബൈഡന്‍ വിജയിച്ചതെന്ന് ഒരു ട്വീറ്റിലൂടെ പറഞ്ഞ ട്രംപ് പിന്നീട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ താന്‍ ഒന്നും വിട്ടുകൊടുക്കില്ലെന്നാണ് പറയുന്നത്. എന്നിരുന്നാലും, ആദ്യമായാണ് ട്രംപ് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചുവെന്ന് സമ്മതിക്കുന്നത്.

No comments