Breaking News

തന്‍െറ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി.

 


തന്‍െറ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. തലോജ ജയിലിലേക്ക്​ കൊണ്ടുപോകവേ പൊലീസ്​ വാനില്‍ നിന്നായിരുന്നു അര്‍ണബിന്‍െറ രോദനം.

''ഞാന്‍ അവരോട്​അഭിഭാഷകനോട്​ സംസാരിക്കാന്‍ സമയം ചോദിച്ചു. പക്ഷേ അനുവദിച്ചില്ല. എന്‍െറ ജീവന്‍ അപകടത്തിലാണെന്ന്​ഈ രാജ്യത്തെ ജനങ്ങളോട്​പറയുന്നു. ഞാന്‍ പുറത്തുവരുന്നത്​അവര്‍ക്കാവശ്യമില്ല. അവര്‍ കാര്യങ്ങള്‍ വൈകിക്കുകയാണ്​. നിങ്ങള്‍ക്ക്​ എന്‍െറ സാഹചര്യം കാണാം. അവര്‍ രാവിലെ എന്നെ വലിച്ചിഴച്ചു. ഇന്നലെ രാത്രി ജയിലിലടക്കാന്‍ നോക്കി. എനിക്ക്​ ജാമ്യം ലഭിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന്​ ഞാന്‍ അപേക്ഷിക്കുന്നു'' -അര്‍ണബ്​ ഗോസ്വാമി റിപ്ലബ്ലിക്​ ടി.വി റിപ്പോര്‍ട്ടറോട്​പൊലീസ്​ വാനില്‍ നിന്നും പ്രതികരിച്ചു.

No comments